World

ഗാസയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തൽ വ്യാഴാഴ്ച രാവിലെ ആരംഭിക്കും. 

ദോഹ: ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിര്‍ത്തൽ ഗാസയില്‍ വ്യാഴാഴ്ച രാവിലെ ആരംഭിക്കും.  . ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയ ശേഷം ഉണ്ടാകുന്ന നിര്‍ണ്ണായകമായ നീക്കമാണ് വെടിനിര്‍ത്തല്‍.  വെടിനിര്‍ത്തല്‍ വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്ക് അറിയിച്ചു. വെടിനിര്‍ത്തല്‍ കാര്യത്തില്‍ ധാരണയിലെത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു.

മന്ത്രിസഭ വോട്ടിനിട്ടാണ് വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. മൂന്നിനെതിരെ 35 വോട്ടുകള്‍ക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും വെടിനിര്‍ത്തല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നത് അടക്കമുള്ള വിവിധ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍. ഈജിപ്തും അമേരിക്കയും ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കുവഹിച്ചു.  വെടിനിര്‍ത്തല്‍ കരാര്‍ ബന്ദികളുടേയും തടവുകാരുടേയും കൈമാറുന്നതിനനുസരിച്ച് കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *