വയനാട് ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു റഷീദ ശിഹാബ് ആണ് മരിച്ചത്. മുട്ടിൽ പരിയാരം സ്വദേശികളായ ഒമ്പതംഗ കുടുംബം സഞ്ചരിച്ച കാറാണ് ഇന്നലെ നവംബർ 22ന് രാത്രി 9.45 ഓടെ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. റിയ(18), കാർ ഡ്രൈവർ ഷൈജൽ(23), ആസ്യ(42), മുഹമ്മദ് ഷിഫിൻ(8), മുഹമ്മദ് ഷാൻ (14), അസ്ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായ പരിക്കേറ്റ ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. റഷീദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.