കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് സ്വദേശി റിയാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത് . ചായ കുടിക്കാന്‍ റിയാസ് തട്ടുകടയില്‍ എത്തിയ സമയത്ത് കടക്കാരൻ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് റിയാസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോല്‍ കൊണ്ട് കഴുത്തിനിട്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ജീവനക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയാസിനെ പോലീസ് പിടികൂടിയത്.