KeralaNews

 പ്രമുഖ സംഗീതഞ്ജയും സംഗീതാധ്യാപികയുമായിരുന്ന പ്രൊഫസർ ലീല ഓം ചേരി(94) അന്തരിച്ചു. 

ന്യൂഡൽഹി: പ്രമുഖ സംഗീതഞ്ജയും സംഗീതാധ്യാപികയുമായിരുന്ന പ്രൊഫസർ ലീല ഓം ചേരി(94) അന്തരിച്ചു.  ഭർത്താവ് പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ പിള്ള. പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ്. 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു, 1990-ൽ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പും, യു.ജി.സി.യുടെ നാഷണൽ അസോസ്യേറ്റ്‌ അവാർഡും ലഭിച്ചിട്ടുണ്ട്.

കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.എ., പിഎച്ച്‌.ഡി. യും നേടി. ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു. ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗ്ലീനിങ്സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട്,സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്സ്, കേരളത്തിലെ ലാസ്യരചനകൾ എന്നിവയാണ് പ്രധാനകൃതികൾ.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *