തിരുവനന്തപുരം: നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 71 വയസ്സായിരുന്നു.
വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി കൂടുതലായും വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 23ാം വയസിലാണ് അദ്ദേഹം സിനിമാ ലോകത്തേയ്ക്ക് ചുവടു വയ്ക്കുന്നത്.