Kerala

ഫൈബര്‍ ബോട്ട് മുങ്ങി നാല് പേരെ കാണാതായി

എറണാകുളം: മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് മുങ്ങി നാല് പേരെ കാണാതായി. മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേയാണ് ഏഴ് പേരടങ്ങുന്ന ബോട്ട് മുങ്ങിയത്. മാലിപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നന്മ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്. അവരെ ഫോർട്ട്കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. . വെള്ളം ഇരച്ചുകയറിയാണ് അപകടമുണ്ടായതെന്നും നാലര മണിക്കൂറിലേറെയാണ് കടലിൽ കിടന്നതെന്നും രക്ഷപ്പെട്ട മത്സ്യതൊഴിലാളി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *