Kerala

 കല്ലാച്ചി ടൗണിൽ യുവാവിന്റെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക്.

നാദാപുരം: കല്ലാച്ചി ടൗണിൽ യുവാവിന്റെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക്.  സംഭവത്തിൽ പ്രതിയായ നടുത്തറേമ്മൽ കോട്ട സ്വദേശി അർഷാദിനെ നാദാപുരം പോലീസ് അറസ്റ്റു ചെയ്തു. വിവാഹത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് പെൺകുട്ടി പറയുന്നത്.  സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ്. നഴ്‌സറി അധ്യാപക കോഴ്‌സ് വിദ്യാർത്ഥിയായ പതിനേഴുകാരിയെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിയിലാണ് പ്രതി അക്രമിച്ചത്. പെൺകുട്ടിയെ തടഞ്ഞു നിർത്തിയ പ്രതി ആദ്യം പെൺകുട്ടിയുടെ മുഖത്ത് അടിക്കുകയും. പിന്നീട് ഓടിരക്ഷപ്പെടുന്നതിനിടെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ബഹളം കേട്ട് ഓടിക്കൂടിയ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ ബലമായി കീഴ്‌പ്പെടുത്തുന്നതിനിടെ കച്ചവടക്കാരൻ അഫ്‌സലിന് ഇടതുകൈക്ക് പരിക്കേറ്റിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *