സംസ്ഥാനത്ത് 26 ദിവസത്തിൽ കോവിഡ് ബാധിച്ചത് 7475 പേർക്കുമാത്രം. കോവിഡ് പ്രതിദിനകണക്ക് പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച ഏപ്രിൽ പത്തുമുതൽ മെയ് അഞ്ചുവരെയുള്ള കണക്കാണിത്. ദിവസം 50,000ൽ അധികം പേർ രോഗികളായിരുന്ന സാഹചര്യത്തിൽനിന്നാണ് ഈ കുറവ്. മാർച്ച് 26 മുതൽ ദിനേനയുള്ള രോഗികൾ അഞ്ഞൂറ് കടന്നിട്ടില്ല. നിലവിൽ ഡൽഹിയിലും ഹരിയാനയിലുമാണ് രോഗികൾ കൂടുതൽ. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണം 69,190 ആണ്.