Kerala

സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  തെക്കൻ രാജസ്ഥാന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾകടൽ എന്നിവയുടെ മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്‌.ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാൽ കൂടിയാണ്‌ സംസ്ഥാനത്ത്‌ മഴ പ്രതീക്ഷിക്കുന്നത്. 15.6 മുതൽ 64.4  മില്ലീ മീറ്റർ വരെ മഴ ലഭിച്ചേക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *