കോഴിക്കോട്: ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനുമുള്ള ആർക്കിടെക്‌ചറൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ക്ഷണിച്ചു. തിങ്കളാഴ്‌ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സെപ്‌തംബർ നാലുവരെ ടെൻഡർ നൽകാം. പ്രോജക്ട് കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക് സർവീസസ് (എച്ച്‌ഐടിഇഎസ്)ആണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡർ അന്നുതന്നെ തുറക്കും. അവയവമാറ്റ ശസ്‌ത്രക്രിയ, തുടർ ചികിത്സ, ഗവേഷണം എന്നിവയിൽ ലോകത്തിന് മാതൃകയാകുന്നതാണ് കോഴിക്കോട് ചേവായൂരിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന ആശുപത്രി. പദ്ധതിക്കായി കിഫ്‌ബിയിൽനിന്ന് 500 കോടി രൂപയാണ് ചെലവഴിക്കുക.