കോട്ടയം : ഈരാറ്റുപേട്ട – വാഗമൺ റോഡിന് ശേഷം കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡും ആധുനിക നിലവാരത്തിലേക്ക്. പാലാ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് പ്രവൃത്തികൾ പുരോഗമിച്ച് വരികയാണ്.
1119 .63 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവ്യത്തികൾ പുരോഗമിക്കുന്നത്. 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ഉപരിതലത്തോടെ നവീകരിക്കുന്ന ഈ പ്രവർത്തിയുടെ കലുങ്കുകൾ ഉൾപ്പടെ ബിഎം പ്രവർത്തികൾ പൂർത്തീകരിച്ചു. അനുബന്ധ പ്രവർത്തികൾ നടന്നു വരികയാണ്. തകർന്നുകിടന്ന ഈരാറ്റുപേട്ട – വാഗമണ്‍ – പീരുമേട് റോഡ് ഗതാഗതയോഗ്യമായി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിരുന്നു. 38 ദിവസം കൊണ്ട് 23 കി. മീ ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കിയാണ് പന്ത്രണ്ട് വർഷത്തോളമായി നിലനിന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടത്.