KeralaNews

കേരളം വളര്‍ച്ചയുടെ പാതയില്‍; വിലക്കയറ്റം പിടിച്ചു നിര്‍ത്തി: ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: കേരളം വര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ ധീരമായി കേരളം അതിജീവിച്ചെന്നും ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചെന്നും ബജറ്റ് അവതരണം തുടങ്ങിയപ്പോൾ മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത് പൂർണബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

പ്രധാന പ്രഖ്യാപനങ്ങൾ
 

വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി.

റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു.

തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും.

കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.

സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

കേന്ദ്രസർക്കാരിന്റെ ധനനയം വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കടമെടുപ്പ് പരിധി കുറച്ചു

കേരളം കടക്കെണിയിലല്ല, കേരളത്തിന്റെ വായ്പാ നയത്തിൽ മാറ്റമില്ല    

കൂടുതൽ വായ്പയെടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്.  

യുവാക്കൾക്ക് നാട്ടിൽ തൊഴിൽകേന്ദ്രങ്ങൾ നൽകാൻ ശ്രമം    

തനതുവരുമാനം വർധിച്ചു. ഈ വർഷം 85,000 കോടി രൂപയാകും   

ടെക്നോ പാർക്കിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും , കാർഷിക സ്റ്റാർട്ടപ്പുകൾക്ക് മെയ്‌ക് ഇൻ കേരള പദ്ധതി

ബയോസയൻസ് പാർക്കിന് 15 കോടി, ഗ്രഫീൻ ഉത്പാദനത്തിന് 10 കോടി

സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ്.    

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനം. വിഴിഞ്ഞം റിങ് റോഡിന് 1000 കോടി
    
മെയ്ക് ഇൻ കേരളയ്ക്ക് 1000 കോടി . മികച്ച പദ്ധതികൾ ഏറ്റെടുക്കാൻ 100 കോടി
    
കോവളം കുട്ടനാട് കുമരകം എന്നിവിടങ്ങളിൽ ടൂറിസം വികസനം
    
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡെ ഹോമിനായി 10 കോടി
    
സംസ്ഥാനത്ത് 66000 അതിദരിദ്ര കുടുംബങ്ങൾ. തദ്ദേശസ്ഥാപനങ്ങൾക്ക് 50 കോടി
    
വിമാന യാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിയുടെ കോർപ് സ് ഫണ്ട്.
    
വന്യ ജീവി ആക്രമണം തടയുന്നതിന് 50 കോടി . നഷ്ടപരിഹാരത്തിനടക്കം പദ്ധതികൾ
    
കാർഷിക കർമസേനയ്ക്ക് 8 കോടി, വിള ഇൻഷുറൻസിന് 30 കോടി

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *