KeralaNews

സ്വർണം പവന് സർവകാല റെക്കോർഡ്‌; 42,880 രൂപ.

കൊച്ചി:  സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക്‌ പവൻ പ്രവേശിച്ചു. പവന്‌ 480 രൂപ ഉയർന്ന്‌ 42,880 രൂപയായി. ഇന്നലെ നിരക്ക്‌ 42,400 രൂപയായിരുന്നു, ഗ്രാമിന്‌ 60 രൂപ കയറി 5360 രൂപയായി. ജനുവരി 26 ന്‌ രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോർഡാണ്‌ വിപണി ഇന്ന്‌ മറികടന്നത്‌. വിലക്കയറ്റം താൽക്കാലികമായി തുടരുമെന്ന അവസ്ഥയാണ്‌. അതേ സമയം ഉയർന്ന വില മൂലം അത്യാവശ്യം വിവാഹ പാർട്ടികൾ മാത്രം ആഭരണ കേന്ദ്രങ്ങളിൽ താൽപര്യം കാണിക്കുന്നുള്ളു.

യു എസ്‌ ഫെഡ്‌ റിസർവ്‌ പലിശ നിരക്ക്‌കഴിഞ്ഞ രാത്രി ഉയർത്തി നിശ്‌ചയിച്ചതാണ്‌ ആഗോളതലത്തിൽ മഞ്ഞലോഹത്തിന്‌ പ്രഭപകർന്നത്‌. അവർ പലിശ നാലര ശതമാനത്തിൽ നിന്നു 4.75 ശതമാനമാക്കി. പലിശ വർദ്ധന ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കും.

സാർവദേശീയവിപണിയിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1920 ഡോളറിൽ നിന്നും 1957.28 ഡോളർ വരെ കയറിഇടപാടുകൾ നടന്നു. ഏഷ്യൻ മാർക്കറ്റിൽ രാവിലെ 1952 ഡോളറിലാണ്‌ വ്യാപാരം പുരോഗമിക്കുന്നത്‌.കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി നികുതി പതിനഞ്ച്‌ ശതമാനത്തിൽ നിലനിർത്തി. അതേസമയം ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് 22 ശതമാനമായിരുന്ന ഡ്യൂട്ടി 25 ശതമാനമായിവർദ്ധിപ്പിച്ചു. ഇതിനിടയിൽ രൂപയുടെ മൂല്യം വീണ്ടും തകരുകയാണ്‌. ഡോളറിന്‌ മുന്നിൽ ബജറ്റ്‌ വേളയിൽ 82.03 ലേയ്‌ക്ക്‌ ദുർബലമായ വിനിമയ നിരക്ക്‌ ഇന്ന്‌ 81.79 ലാണ്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *