KeralaNews

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു.

കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. നിര്‍മാതാക്കള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അടക്കം ശ്രീനാഥ് ഭാസി പാലിക്കാന്‍ തയാറായതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍  വിലക്ക് പിന്‍വലിച്ചത്.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുന്‍പാണ് നിര്‍മാതാക്കളുടെ സംഘടന നടനെ വിലക്കിയത്. എന്നാല്‍ പിന്നീട് നടന് മാധ്യമപ്രവര്‍ത്തക മാപ്പ് നല്‍കുകയും കേസ് കോടതി അനുമതിയോടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *