KeralaNews

ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നൽകിയത് കോപ്പര്‍ സള്‍ഫേറ്റ്

തിരുവനന്തപുരം : പാറശ്ശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഷാരോണിനെ വനിതാസുഹൃത്ത് കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് കോപ്പര്‍ സള്‍ഫേറ്റ് എന്ന തുരിശെന്ന് പൊലീസ്.കാര്‍ഷിക മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കോപ്പര്‍ സള്‍ഫേറ്റ് എന്ന തുരിശാണ് ഗ്രീഷ്മ ഷാരോണിന് നല്‍കിയ കഷായത്തില്‍ കലര്‍ത്തിയത് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്. മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് ഗ്രീഷ്മ ആവര്‍ത്തിച്ചെങ്കിലും ശാസ്ത്രീയ തെളിവ് നിരത്തി പൊലീസ് ചോദ്യങ്ങള്‍ ചോദിച്ചതോടെ പിടിച്ചുനില്‍ക്കാനായില്ല. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്ബായത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ പെണ്‍കുട്ടി ഇന്‍റര്‍നെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി.

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തി. എം എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി. പെണ്‍കുട്ടിയെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *