KeralaNews

കെഎസ്‌യുവിനെ നയിക്കാൻ അലോഷ്യസ് സേവ്യർ

തിരുവനന്തപുരം : കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായി അലോഷ്യസ് സേവ്യറിനെ നിയമിച്ചു കോൺഗ്രസ് അധ്യക്ഷന്റെ അനുമതിയോടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അലോഷ്യസ് സേവ്യർ ആണ് സംസ്ഥാന പ്രസിഡന്റ്. എറണാകുളം ജില്ലാ സെക്രട്ടറിയും എംജി സർവകലാശാല മുൻ വിദ്യാർത്ഥി പ്രതിനിധിയുമായ ആൻ സെബാസ്റ്റ്യനും കണ്ണൂർ ജില്ലാ പ്രസിഡന്റായ മുഹമ്മദ് ഷമ്മാസുമാണ് വൈസ് പ്രസിഡന്റുമാർ. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെഎം അഭിജിത്ത് രാജിവച്ചതിനെ തുടർന്നാണ് പുനസംഘടന വേഗത്തിൽ നടത്തിയത്

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *