KeralaNews

വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് – ഹൈക്കോടതി

കൊച്ചി : കണ്ണൂര്‍ വിസിക്ക് കോടതിയുടെ പരിഹാസം. ചാന്‍സലറുടെ നോട്ടിസ് നിയമപരമല്ലെന്നും തന്റേത് പുനര്‍നിയമനമാണെന്ന കണ്ണൂര്‍ വിസിയുടെ വാദത്തിനെതിരെ കോടതി. 80 വയസുവരെ താങ്കള്‍ക്ക് പുനര്‍നിയമനം ആകാമോയെന്ന് കോടതി ചോദിച്ചു. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം. ആരെങ്കിലും ചോദ്യം ചെയ്യുംവരെ തുടരാം എന്ന് എങ്ങനെ വാദിക്കാനാകും. ചാന്‍സലറാണ് നിയമനാധികാരി. എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടാ എന്നും ഹൈക്കോടതി ചോദിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *