ബെല്ലാരി: രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സയീദ് അക്തർ മിർസ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്നു രാവിലെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തെ എങ്ങനെയാണ് വെറുപ്പിലൂടെ സംയോജിപ്പിക്കാൻ കഴിയുക? അങ്ങനെ ചിന്തിക്കുന്നതു പോലും മൗഢ്യമാണ്. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും വെറുപ്പാണ്. അതിനെതാരായ പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ പ്രസക്തിയും പ്രാധാന്യവും അതാണെന്നും മിർസ വ്യക്തമാക്കി.