KeralaNews

എഴുപത്തഞ്ച്കാരിയായ വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതി; ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഭഗവത് സിങ്ങുമായി സൗഹൃദം സ്ഥാപിച്ച് ഷാഫി

പത്തനംതിട്ട : രണ്ടുവർഷം മുമ്പ് എഴുപത്തഞ്ച്കാരിയായ വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷാഫി. കഴിഞ്ഞവർഷമാണ് കേസിൽ ജാമ്യത്തിലിറങ്ങിയാത്. ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഭഗവത് സിങ്ങുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയശേഷം ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാവാൻ ഷാഫി എന്ന സിദ്ധനെ കാണാനും വ്യാജ ഫേസ്ബുക് പ്രൊഫൈലിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഷാഫി സിദ്ധാനായി രംഗത്തെത്തുന്നതും ഭഗവൽ സിംഗിനെയും ഭാര്യയേയും വലയിലാക്കി നരബലിയും ആഭിചാരക്രിയകളും നടത്തിയാൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചത്. തുടർന്ന് ഇവരിൽ നിന്നും ലക്ഷങ്ങൾ കൈക്കലാക്കി. ജൂണിൽ വടക്കാഞ്ചേരി സ്വദേശിയായ റോസ്‌ലിയെ കടവന്ത്രയിൽ നിന്നും ലക്ഷങ്ങൾ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഇലന്തൂരിൽ എത്തിച്ച് നരബലി നൽകിയത്. ആദ്യത്തെ ആഭിചാരക്രിയകഴിഞ്ഞിട്ടും പ്രതീക്ഷിച്ചതുപോലെ സമ്പത്തും ഐശ്വര്യവും ഉണ്ടായില്ലെന്നും പൂജ ഫലവത്തായില്ല എന്നും വീണ്ടും നരബലി നൽകണമെന്നും പറഞ്ഞാണ് തമിഴ്നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി പത്മയെ സമാനരീതിയിൽ കൊലപ്പെടുത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *