KeralaNews

സിദ്ധു മൂസേവാല കൊലപാതക കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ചണ്ഡീഗഢ്: പഞ്ചാബി റാപ്പറും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാല കൊലപാതക കേസിലെ മുഖ്യപ്രതി ദീപക് ടിനു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ശനിയാവ്ച രാത്രി പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ചാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.മാൻസ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ദീപകിനെ ഗോയിന്ദ്ബാൽ സാഹിബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ടിനു രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടാനായി ഊർജിതമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സിദ്ധുവിന്റെ കൊലപാതക കേസിൽ പങ്കുള്ള മറ്റൊരു പ്രതിയും മാഫിയാ തലവനായ ലോറൻസ് ബിഷ്ണോയിയുടെ വലംകൈയാണ് രക്ഷപ്പെട്ട ദീപക് ടിനു. ആംആദ്മി സർക്കാർ സുരക്ഷ പിൻവലിച്ചത് പിന്നാലെ മെയ് 29നാണ് സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *