മലയാളികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും 5 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ടിക്കറ്റ് വില്‍പ്പന പൊടിപൊടിയ്ക്കുകയാണ്.
അച്ചടിച്ച ടിക്കറ്റുകളില്‍ 90%വും വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആകെ അച്ചടിച്ചത് 60 ലക്ഷം ടിക്കറ്റുകളാണ്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെ സർക്കാരിന് ഇതുവരെ 215.04 കോടി രൂപ ലഭിച്ചു.