KeralaNews

എകെജി സെന്റർ ആക്രമണം കോൺ​ഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം ചെറുക്കും: കെ. സുധാകരൻ എംപി

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച സംഭവം യൂത്ത് കോൺ​ഗ്രസിന്റെയും കോൺ​ഗ്രസിന്റെയും തലയിൽ വച്ചുകെട്ടാനുള്ള ശ്രമമാണു നടക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഈ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കും. സമീപ കാലത്ത് കോൺ​ഗ്രസിലുണ്ടായ വലിയ ജനകീയ മുന്നേറ്റത്തിൽ വിരളി പൂണ്ട സിപിഎം നേതൃത്വം നടത്തുന്ന കുത്സിത നീക്കത്തെ രാഷ്‌ട്രീയമായും നിയമരമായും നേരിടുമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ ജനങ്ങൾ വിഡ്ഢികൾ ആണെന്ന ധാരണ തെറ്റാണ്. ഏകെജി സെന്റർ ആക്രമണം കോൺഗ്രസിന്റെ തലയിൽ വെക്കുവാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. ഇത് വെള്ളരിക്ക പട്ടണമൊന്നും അല്ല. പോലീസിനെ ഉപയോഗിച്ച് എന്തും നടത്താമെന്ന ധാരണ ശരിയല്ല. സിപിഎം ഉണ്ടാക്കിയ കെട്ടുകഥ ആയിരുന്നു ഏകെജി സെന്റർ ആക്രമണം. സിപിഎം ഈ രീതിയിലുള്ള രാഷ്ട്രീയത്തിനു വിരാമമിടണമെന്നു സുധാകരൻ ആവശ്യപ്പെട്ടു.
അതിനിടെ, എകെജി സെന്റർ ആക്രമണക്കേസിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിർമ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ക‌ടുത്ത രാഷ്‌ട്രീയ സമ്മർദത്തെത്തുടർന്നാണ് പൊലീസ് ഏതാനും പേരേ പ്രതി ചേർക്കാൻ ആലോചിക്കുന്നത്. ഇവർക്ക് കോൺ​ഗ്രസ് യൂത്ത് കോൺ​ഗ്രസ് ബന്ധമുണ്ടെന്നു പോലീസ് തന്നെ പറയുന്നു. രണ്ടു മാസം മുൻപ് നടന്ന പടക്കമേറിനു പിന്നിൽ സിപിഎമ്മിലെ തന്നെ ചിലരാണെന്ന് ഇതിനകം പുറത്തു വന്നിരുന്നു. വയനാട്ടിൽ രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ ​ഗൂണ്ടായിസത്തിനെതിരേ ശക്തമായ ജനവികാരം ഉണർന്ന സമയത്താണ് ജനശ്രദ്ധ തിരിച്ചു വിടാൻ സിപിഎം തന്നെ എകെജി സെന്ററിനു നേരേ പടക്കമെറിഞ്ഞത്

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *