നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കേസിൽ വിചരണക്ക് കൂടുതല്‍ സമയം അനുവദിച്ചാണ് വിചാരണ ജനുവരിയിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് നടപടി.