KeralaNews

ഭാരത് ജോഡോ യാത്രയെ വരവേൽക്കാനൊരുങ്ങി കേരളം; യൂത്ത്കോൺഗ്രസ് റൈഡ് ഫോർ യൂണിറ്റി നാളെ

കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷൻ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ മുതൽ പാറശ്ശാല വരെ ‘റൈഡ് ഫോർ യൂണിറ്റി’ ബൈക്ക് റാലി നടത്തും. നാളെ യൂത്ത്കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ് ബൈക്ക് റാലി ഉദ്ഘാടനം ചെയ്യും. നാളെ ആരംഭിക്കുന്ന റാലി മൂന്നാം തീയതി പാറശ്ശാലയിൽ സമാപിക്കും. ജോഡോ യാത്രയുടെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം വ്യാപക പ്രചാരണ പ്രവർത്തനങ്ങൾക്കാണ് യൂത്ത്കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *