KeralaNews

ദളിത് – സ്ത്രീ ആക്റ്റിവിസ്റ്റ് രേഖ രാജിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള പ്രശസ്ത ദളിത് – സ്ത്രീ ആക്റ്റിവിസ്റ്റ് രേഖ രാജിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള രേഖ രാജിന്‍റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകി എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *