KeralaNews

ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിന് : ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വിചിത്രവാദവുമായി ഡോ. എം.കെ. മുനീര്‍

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വിചിത്രവാദവുമായി ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ. ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനെന്ന് എം.കെ. മുനീര്‍ ചോദിച്ചു. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ, ‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍’ എന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘ഹോമോ സെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നുണ്ട്. പോക്‌സോ കേസുകളൊക്കെ എന്താണ് ശരിക്കും? പോക്‌സോ കേസുകള്‍ നിങ്ങള്‍ എന്തിനാണ് എടുക്കുന്നത്. ഒരു പുരുഷന്‍ വേറൊരു പുരുഷനുമായി, അല്ലെങ്കില്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? എടുക്കേണ്ടല്ലോ. ജന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. അപ്പോള്‍ പോക്‌സോ ആവശ്യം ഉണ്ടോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകള്‍ ഉണ്ടാകും എന്ന് നമ്മള്‍ ആലോചിക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം’, മുനീര്‍ പറയുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *