KeralaNews

ഓർത്തഡോക്സ്‌ സഭയുടെ സൈത്ത് കൂദാശ ; നാളെ ദേവലോകം അരമനയിൽ 

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധ മാമോദീസായ്ക്കും രോഗികളുടെ വിശുദ്ധ തൈലാഭിഷേകത്തിനും ഉപയോഗിക്കുന്ന സൈത്തിന്റെ കൂദാശാ കര്‍മ്മം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നാളെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. 

രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്നാണ് കൂദാശ  കര്‍മ്മം നടത്തപ്പെടുന്നത്. വിശുദ്ധ കുര്‍ബ്ബാനയോടെ ശുശ്രൂഷകൾ സമാപിക്കും. ആനന്ദത്തിന്റെയും, സൗഖ്യത്തിന്റെയും തൈലം എന്ന് അറിയപ്പെടുന്ന സൈത്ത് അതിപരിശുദ്ധമായതും ഏറെ ആത്മീയ പ്രാധാന്യമുള്ളതുമായ ദിവ്യതൈലമാണ്. സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരിക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *