KeralaNews

പന്തളത്തെ  മയക്ക് മരുന്ന് വേട്ട : ഉറവിടം തേടി അന്വേഷണസംഘം ബംഗളുരുവിൽ

പത്തനംതിട്ട : പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരി മരുന്നായ എം ഡി  എം എ പിടിച്ചെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ സംഘം പോലീസ് ബംഗളുരുവിൽ എത്തി.പന്തളം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളുമായി ബംഗളുരുവിലേക്ക് പോയത് .

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ സംഘം എം ഡി എം എ യുടെ ഉറവിടം കണ്ടെത്തുന്നത്  ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക്  വേണ്ടിയാണ് അന്വേഷണം വ്യാപിപ്പിച്ചത്. വ്യാഴാഴ്ച്ച വരെയാണ് പ്രതികളെ കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ  പന്തളം എസ് ഐ നജീബ്, സി പി ഓ ശരത്, നാദിർഷാ, അരുൺ, രഘു, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, സിപി ഓ സുജിത് എന്നിവരാണ് ബാംഗളുരുവിൽ പോയ പോലീസ് സംഘത്തിലുള്ളത്. 

മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ്  നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായിരുന്നു ഇത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ജൂലൈ 30 ന് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എം ഡി എം എയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് ആകെ ആകെ  15 ലക്ഷം രൂപ കണക്കാക്കപ്പെട്ടിരൂന്നു.

 അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ ആര്യൻ  പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട്  ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവുകളും ഗർഭനിരോധന ഉറകളും വൈബ്രെറ്ററും മറ്റും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *