തിരുവനന്തപുരം: കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 7 നു രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ വച്ച് നേതൃയോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഭാരത് ജോഡോ യാത്രയുടെ കേരള കോ-ഓഡിനേറ്ററും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെപിസിസി ഭാരവാഹികൾ,നിർവാഹക സമിതി അംഗങ്ങൾ,ഡിസിസി പ്രസിഡന്റുമാർ, ഭാരത് ജോഡോ യാത്രയുടെ കേരള ജില്ലാ കോ-ഓഡിനേറ്റർമാർ,പോഷകസംഘടനാ ഭാരവാഹികൾ,എംപിമാർ,എംഎൽഎമാർ,സ്ഥിരം ക്ഷണിതാക്കൾ,പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുക്കും.