KeralaNews

CBSE Class 10 Result 2022: വേണ്ടത് ആകെ 33% മാർക്ക്, സിബിഎസ്ഇ ഫലത്തിൽ അറിയേണ്ടത്

CBSE Class 10 Result 2022 : സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് ശേഷം സിബിഎസ്ഇയുടെ തന്നെ  ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, cbresults.nic.in-ൽ ഫലങ്ങൾ ലഭ്യമാകും . ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടന്നത്. പത്തിലും പ്ലസ്ടുവിലുമായി ഏകദേശം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 21 പേരും പത്താം ക്ളാസ് പരീക്ഷ എഴുതിയവരാണ്.

33% ആണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനം.  ഇൻറേണൽ എക്സ്റ്റേണൽ വാലുവേഷൻ മാർക്കുകൾ കൂടി പരിഗണിച്ചാണിത്.വിദ്യാർത്ഥികൾ 5 വിഷയങ്ങളിൽ കുറഞ്ഞത് 33% സ്കോർ ചെയ്യണം. 

ഫലം പരിശോധിക്കേണ്ട വിധം

– cbse.gov.in, cbresults.nic.in സന്ദർശിക്കുക
– ഹോംപേജിൽ, CBSE 10 ക്ലാസ് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക 
– രജിസ്ട്രേഷൻ നമ്പർ/ റോൾ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക — 
– ഫലം 2022 സ്ക്രീനിൽ കാണാം
– പത്താം സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക, കൂടുതൽ റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുകപരീക്ഷയും അതിൻറെ ഫലവുമായി ബന്ധപ്പെട്ട എല്ലാത്തരം അപേക്ഷകളും പ്രൊസസുകളും പരീക്ഷ സംഘം പോർട്ടലിലൂടെയാണ് ചെയ്യേണ്ടത്. cbse.gov.in, parikshasangam.cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഈ പോർട്ടൽ ലഭ്യമാണ്. സ്കൂൾ റീജിയണൽ ഓഫീസുകളും ബോർഡിന്റെ ആസ്ഥാനവും നടത്തുന്ന വിവിധ പ്രൊസസുകൾ സമന്വയിപ്പിക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്‌ഷ്യം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *