KeralaNews

വീണ പിണറായിയുടെ മകൾ എന്ന കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ’; ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വേട്ടായാടപ്പെടുന്നത് സ്ത്രീയായത് കൊണ്ടാണ് ആരോപണങ്ങൾ ഏതറ്റം വരെയും കൊണ്ടുപോകുന്നതെന്ന് ആര്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഐടി സംരംഭകയായ വീണയ്ക്കെതിരെ ഒരു പെറ്റി കേസ് പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവയെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാണെന്നും വീണ വിജയനെന്ന സ്ത്രീയെ  തകർക്കാമെന്ന് വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയുള്ളൂ എന്ന് ആര്യാ തന്റെ പോസ്റ്റിൽ കുറിച്ചു.

“ഇക്കണ്ട ആരോപണങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്നോ തളർത്താമെന്നോ വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയേ ഉള്ളു” ആര്യ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ മുൻകാല വിവാദങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്തി ഹരമാക്കുന്നത് പോലെയാണ് വീണയുടെ പേര് എടുത്ത് ഉപയോഗിക്കപ്പെടുത്തിരിക്കുന്നതെന്ന് ആര്യ പോസ്റ്റിൽ കൂട്ടിച്ചേർത്തു. “വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ ആ ഹരം അതിന്റെ മൂർദ്ധന്യത്തിൽ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകൾ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവർ സെലക്ടീവായി മാത്രമേ പ്രതികരിക്കു എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാം” ആര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *