തിരുവനന്തപുരം: Kerala Assembly Session: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. 23 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനം. നിലവിലെ നിയമസഭ നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താൻ പ്രതിപക്ഷം നല്ലരീതിയിൽ തന്നെ ശ്രമിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തിന്റേയും അതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടേയും ഇടയിലാണ് ഈ സമ്മേളനം എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല സ്വർണ്ണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും സമ്മേളനത്തിൽ പ്രതിപക്ഷം ആഞ്ഞടിക്കും. കൂടാതെ സിൽവർ ലൈൻ വിഷയം, ബഫർ സോൺ എന്നിവയിലുള്ള സർക്കാരിന്റെ നിലപാടും നിർണ്ണായകമാണ്.