തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർഥികൾ നാമനിർദേശപത്രികക്കൊപ്പം കെട്ടിവക്കേണ്ട തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വർധിപ്പിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളിലേക്കുള്ള സ്ഥാനാർഥികൾക്ക് വർധനവ് ബാധകമാണ്. സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നഗരസഭ-കോർപറേഷൻ വാർഡുകളുടെ കാര്യത്തിൽ വിജ്ഞാപനമായിട്ടില്ല.
ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവിൽ 1000 രൂപ), ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ (നിലവിൽ 2000 രൂപ), ജില്ല പഞ്ചായത്ത് 5000 രൂപ (നിലവിൽ 3000 രൂപ) എന്നിങ്ങനെയാണ് പുതിയ തുക. പട്ടികജാതി, പട്ടികവർഗ സ്ഥാനാർഥികൾ കെട്ടിവെക്കേണ്ട തുക നിർദിഷ്ട തുകയുടെ പകുതിയാണ്.
ജൂലൈ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് പുതുക്കിയ ഡിപ്പോസിറ്റ് തുക ബാധകമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.