KeralaNews

പ്ലസ് ടു പരീക്ഷ ഫലം നാളെയെത്തും; 

തിരുവനന്തപുരം:  സംസ്ഥാന ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം നാളെ, ജൂൺ 21 ചൊവ്വാഴ്ച പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.

4.32 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് പരീക്ഷ പ്ലസ് ടു ഫലത്തിനായി ഈ വർഷം കാത്തിരിക്കുന്നത്.  2022 മാർച്ച് 30  മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിയത്. കഴിഞ്ഞ വർഷം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ജൂലൈ 28 നായിരുന്നു ഫലം പ്രഖ്യാപിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *