KeralaNewsThiruvananthapuram

7080 വീട്ടിൽ സൗജന്യ ഇന്റർനെറ്റ്‌ ; കണക്‌ഷൻ ഈ ആഴ്‌ച.

തിരുവനന്തപുരം
സംസ്ഥാനത്ത്‌ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 7080 വീട്ടിൽ കെ –-ഫോൺ അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ കേബിൾ എത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാകും. 20 ലക്ഷം കുടുംബത്തിന്‌  സൗജന്യ ഇന്റർനെറ്റ്‌ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീതം 14,000 വീട്ടിൽ കണക്ഷൻ നൽകും. തദ്ദേശ സ്ഥാപനങ്ങൾ 9588 കുടുംബത്തിന്റെ പട്ടിക കൈമാറി. പുറമെ 16,738 സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ എത്തി. 9954 സ്ഥാപനങ്ങളിൽക്കൂടി അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. 30,358 കിലോമീറ്ററിലാണ്‌ കേബിൾ ശൃംഖല.

24,261 കിലോമിറ്റർ പുർത്തിയായി. വിദ്യാലയങ്ങളും ഓഫീസുകളുമുൾപ്പെടെ 40,000 പൊതുസ്ഥാപനങ്ങളിൽ കെ –-ഫോൺ കണക്‌ഷൻ ഉറപ്പാകുമെന്ന്‌ പദ്ധതി നിർവഹണ ചുമതലയുള്ള കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *