Kerala

62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ. 

കൊല്ലം : 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയിന്റോടെ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ.  23 വർഷങ്ങൾക്ക് ശേഷമാണ് കലാകിരീടം കണ്ണൂരിലേക്ക് എത്തുന്നത്.  വാശിയേറിയ പോരാട്ടത്തിൽ 949 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തെത്തി. പാലക്കാടും (938 പോയിന്റ്) തൃശൂരുമാണ് (925 പോയിന്റ്) മൂന്നും നാലും സ്ഥാനങ്ങളിൽ.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. 

മറ്റു ജില്ലകളുടെ പോയിന്റ് നില: തൃശൂർ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസർകോട് 846, കോട്ടയം 837, വയനാട് 818, പത്തനംതിട്ട 774, ഇടുക്കി 730.











What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *