മെഹബൂബ് നഗർ(തെലങ്കാന): രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ 50 ദിവസം പിന്നിട്ടു. തെലുങ്കാനയുടെ ഹൃദയഭൂമിയിലൂടെ നീങ്ങുന്ന യാത്ര ഇന്ന് മെഹബൂബ് നഗറിലെ നാരായൺപെട്ടിലെ മാരിക്കൽ മുതൽ മന്യംകോണ്ട വരെയാണ്. രാവിലെ ആറിന് മാരിക്കലിൽ നിന്നു തുടങ്ങിയ യാത്രയിൽ നൂറുകണക്കാനാളുകൾ പങ്കെടുക്കുന്നു. രാത്രി ധർമപുർ ജെപി കോളെജ് ഓഫ് എൻജിനീയറിംഗിൽ വിശ്രമിക്കും.