KeralaNews

4.46 ലക്ഷം തൊഴിലവസരം ; ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൊരുങ്ങി , അഭ്യസ്തവിദ്യർക്ക് പിന്തുണയായി ഡിഡബ്ല്യുഎംഎസ്.

തിരുവനന്തപുരം:സർക്കാരിന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം (ഡിഡബ്ല്യുഎംഎസ്‌) മുഖേന സംസ്ഥാനത്ത്‌ ലഭ്യമാക്കിയത്‌ 4,46,529 തൊഴിലവസരം. തൊഴിലന്വേഷകരായ അഭ്യസ്തവിദ്യരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനാണ്‌ ഡിഡബ്ല്യുഎംഎസിന്‌ തുടക്കമിട്ടത്‌. രജിസ്റ്റർ ചെയ്‌ത്‌ ലിങ്ക്‌ഡ്‌ ഇൻ, നൗകരി പ്ലാറ്റ്‌ഫോമിന്റെ മാതകൃകയിൽ പ്രൊഫൈൽ രൂപീകരിക്കാം. വെബ്‌ പോർട്ടൽ, ഡിഡബ്ല്യുഎംഎസ്‌ കണക്ട്‌ എന്ന മൊബൈൽ ആപ്‌ വഴിയും പ്രൊഫൈലുണ്ടാക്കാം. തൊഴിൽദാതാക്കൾക്ക്‌  പ്രൊഫൈൽ പരിശോധിച്ച്‌ അനുയോജ്യമായവരെ കണ്ടെത്താം. തൊഴിൽ ലഭ്യതയ്‌ക്കായി വിവിധ ക്യൂറേഷൻ സേവനങ്ങളും പ്രയോജനപ്പെടുത്താനാകും. തൊഴിലന്വേഷകരുടെ നൈപുണ്യ വികസന പരിപാടികളും ലഭ്യമാണ്‌. അസാപ്‌ കേരള, കെഎഎസ്‌ഇ തുടങ്ങിയ നൈപുണ്യ വികസന ഏജൻസികളിൽനിന്ന്‌ പരിശീലനം ലഭിച്ച ഉദ്യാഗാർഥികൾക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *