അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ നടന്ന അക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വടകര – തലശേരി റൂട്ടിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സ്വകാര്യ ബസ്സുകൾ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. വടകര ഡിവൈഎസ്പി വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് തൊഴിലാളികൾ. 27 മുതൽ ദീർഘദൂര ബസ്സുകളും പണിമുടക്കും.