പത്ത് വർഷം തടവുശിക്ഷ പൂർത്തീകരിച്ച കുറ്റവാളികളെ, അവരുടെ അപ്പീൽ ഉടൻ കേൾക്കാൻ സാഹചര്യമില്ലെങ്കിൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ജാമ്യം നിഷേധിക്കാൻ തക്കതായ കാരണങ്ങൾ ഇല്ലാത്തവർക്കാണ് ഈ പരിഗണന നൽകേണ്ടതെന്നും ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, അഭയ് ശ്രീനിവാസ് ഓക എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും അപ്പീലുകൾ വിവിധ ഹൈക്കോടതികളിൽ ദീർഘകാലമായി കെട്ടിക്കിടക്കുകയും ചെയ്യുന്ന ഏതാനുംപേരുടെ ഹർജികളിന്മേലാണ് നിർദേശം.