ഡിവൈഎഫ്ഐക്കെതിരായി ഹൈബി ഈഡൻ നൽകിയ പരാതി കഴമ്പില്ലാത്തതാണെന്ന് കണ്ട് കോടതി തള്ളിയ സാഹചര്യത്തിൽ സംഘടനയ്ക്കെതിരെ ഹൈബി ഈഡൻ നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് അദ്ദേഹം മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.സോളാർ കേസിൽ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേർത്ത് ഡിവൈഎഫ്ഐ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ചു ഹൈബി ഈഡൻ എം.പി നൽകിയ കേസാണ കോടതി തള്ളിയത്.