തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഇപി ജയരാജൻ. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും ഇ പി ജയരാജൻ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.
ഇപി ജയരാജന് പങ്കുവെച്ച കുറുപ്പ് : എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ തുടർ നിയമനടപടി സ്വീകരിക്കും. ഇതിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തും. ഈ കേസിലും അതാണ് സംഭവിച്ചത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണം.