തിരുവനന്തപുരം : കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് മുൻ ആരോഗ്യമന്ത്രി കെകെ.ശൈലജ യ്ക്ക് ലോകായുക്ത നൽകിയ നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഹൈക്കു കവിത ഫേസ്ബുക്കിൽ കുറിച്ചാണ് വിമർശനവുമായി വി.ടി ബൽറാം രംഗത്തെത്തിയത്.
വിടി ബൽറാം സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ച ഹൈക്കു കവിത
അമേരിക്കയിൽ ശ്വാസം കിട്ടാത്തവരുടെ ആർത്തനാദം
വാഷിംഗ്ടൺ പോസ്റ്റിൽ തൂങ്ങിയാടുന്ന മഗ്സാസെ പട്ടം
സാദാ കിറ്റിൽ വോട്ട് പിപിഇ കിറ്റിൽ നോട്ട്
– ‘മരണത്തിന്റെ വ്യാപാര സാധ്യത’