കൊച്ചി: ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഹോളി ആശംസകൾ നേർന്നത്.
“ഹോളിയുടെ നിറങ്ങൾ നമ്മളേവരും ആഘോഷിക്കുമ്പോൾ, ഈ ഉത്സവം പ്രതിനിധീകരിക്കുന്ന ഒരുമയും ഐക്യവും നമുക്ക് സ്വീകരിക്കാം. ഈ സന്തോഷകരമായ നിമിഷം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്നേഹവും സന്തോഷവും നിറയ്ക്കുകയും ചെയ്യട്ടെ. എല്ലാവർക്കും ഹാപ്പി ഹോളി ആശംസിക്കുന്നു”- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.