kannurLocal

ഹരിദാസൻ വധം; ബിജെപിക്കാരായ പ്രതികൾക്ക്‌ ജാമ്യമില്ല

കോടിയേരി പുന്നോൽ ഹരിദാസൻ വധക്കേസിൽ റിമാൻഡിലുള്ള ആർഎസ്‌എസ്‌–-ബിജെപിക്കാരായ10 പ്രതികളുടെ ജാമ്യാപേക്ഷ അഡീഷനൽ ജില്ലാ സെഷൻസ്‌ കോടതി തള്ളി. മൂന്നാംപ്രതി ഗോപാലപ്പേട്ടയിലെ സുനേഷ്‌ നിവാസിൽ എം സുനേഷ് എന്ന മണിക്ക്‌ ജാമ്യം അനുവദിച്ചു.

പുന്നോലിലെ കെ വി വിമിൻ, അമൽ മനോഹരൻ, സി കെ അശ്വന്ത്‌, സി കെ അർജുൻ, ദീപക്‌ സദാനന്ദ്‌, കെ അഭിമന്യു, പ്രജീഷ്‌ എന്ന പ്രജൂട്ടി, പി കെ ദിനേശ്‌ എന്ന പൊച്ചറ ദിനേശ്‌, പന്തക്കൽ വയലിൽപീടികയിലെ പി കെ ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌ എസ്‌ അശോക്‌ എന്നിവരുടെ ജാമ്യഹർജിയാണ്‌ തള്ളിയത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *