ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൗദി മന്ത്രാലയം നിരോധനം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇന്ത്യക്ക് പുറമെ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്. ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.