കൊച്ചി: ദീപാവലി അവധിക്കു പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,480 രൂപ.
ഗ്രാമിന് 15 രൂപ താഴ്ന്ന് 4685 ആയി. ശനിയാഴ്ച പവന് വില 400 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ചയും ദീപാവലി ദിനമായ ഇന്നലെയും വിലയില്‍ മാറ്റമുണ്ടായില്ല.