കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ട് വന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് ഇൻഡിഗോ എയർ ലൈൻ ജീവനക്കാർ പിടിയിൽ. സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സമിൽ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 4.9 കിലോഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്. വിമാന ജീവനക്കാരുടെ ഒത്താശയോടെ സ്വർണ്ണം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ കസ്റ്റംസ് നിരീക്ഷിച്ചു വരികയായിരുന്നു.