Ernakulam

സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ്‌ പൊലീസ്‌ ഇന്നലെ  കേസെടുത്തിരുന്നു.

മുഖ്യമന്ത്രിക്കെതിരായ പരാതിപിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഭീഷണിയുള്ളതായി സ്വപ്‌ന പറഞ്ഞു. ഇന്ന്‌ 10 മണിക്കകം പരാതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഷാജി കിരൺ എന്നയാളാണ്‌ ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന പറയുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *