അഫ്ഗാനില്‍ വീണ്ടും സ്ത്രീകള്‍ക്ക് എതിരെ തലതിരിഞ്ഞ നിയമങ്ങളുമായി താലിബാന്. വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് താലിബാന്റെ പുതിയ ഉത്തരവ്. അഫ്ഗാനിലെ എല്ലാ മാധ്യമങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും താലിബാന് അറിയിച്ചു.